Monday, May 10, 2021
Home Gulf UAE ഷാര്‍ജയില്‍ 2021ന്റെ ആദ്യ പാദത്തിലുണ്ടായ റോഡപകടങ്ങളില്‍ മരണങ്ങളില്ലെന്ന് റിപ്പോര്‍ട്ട്

ഷാര്‍ജയില്‍ 2021ന്റെ ആദ്യ പാദത്തിലുണ്ടായ റോഡപകടങ്ങളില്‍ മരണങ്ങളില്ലെന്ന് റിപ്പോര്‍ട്ട്

ഷാര്‍ജ: ഷാര്‍ജയില്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഗുരുതരമായ റോഡപകടങ്ങളില്‍ 35 ശതമാനം കുറവുണ്ടായതായി കണക്കുകള്‍. ഈ വര്‍ഷം ആദ്യ പാദത്തില്‍ എമിറേറ്റിലുടനീളം 94 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 145 അപകടങ്ങളാണ് സംഭവിച്ചത്.

അതേസമയം ഈ വര്‍ഷം ആദ്യ പാദത്തില്‍ റോഡപകടം മൂലം മരണമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ട്രാഫിക് ആന്‍ഡ് ലൈസന്‍സിംഗ് സര്‍വീസസ് സെന്റര്‍ ഷാര്‍ജ പോലീസ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ മുഹമ്മദ് അലൈ അല്‍ നഖ്ബി വ്യക്തമാക്കി. എമിറേറ്റിലെ വാഹനമോടിക്കുന്നവരില്‍ ഏറ്റവും കൂടതലായി കാണുന്ന ലംഘനങ്ങള്‍ പാതകള്‍ മാറ്റുന്നതും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുമാണെന്ന് അദ്ദേഹം വിശദമാക്കി.

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പിടിക്കപ്പെടുന്നവരില്‍ നിന്ന് 200 ദിര്‍ഹം പിഴയായി ഈടാക്കുന്നതിനോടൊപ്പം ഡ്രൈവിങ്ങ് ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റുകളും ചേര്‍ത്തപ്പെടുന്നതാണ്. എമിറേറ്റിലെ റോഡ് സുരക്ഷ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായുളള സംവിധാനങ്ങളാണ് അപകടങ്ങള്‍ കുറയാന്‍ കാരണമായതെന്ന് ലെഫ്റ്റനന്റ് കേണല്‍ അല്‍ നഖ്ബി ചൂണ്ടിക്കാട്ടി. റോഡ് പട്രോളിംഗുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ്, വാഹനമോടിക്കുന്നവര്‍ക്ക് ലഘുലേഖ വിതരണം, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വഴിയുള്ള കൂടുതല്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ഇതിനായി ആരംഭിച്ചു. 84,450 ഡ്രൈവര്‍മാര്‍ ബോധവല്‍ക്കരണ കാമ്പെയ്നുകളില്‍ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 75,131 ഡ്രൈവര്‍മാരുണ്ടായിരുന്നു പരിപാടിയില്‍ പങ്കാളികളായത്.

ദ്രുതഗതിയിലുള്ള ഡിജിറ്റല്‍ പരിവര്‍ത്തനത്തെയും ഷാര്‍ജയിലെ റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉയര്‍ത്തുന്നതില്‍ സോഷ്യല്‍ മീഡിയ വഹിക്കുന്ന നിര്‍ണായക പങ്കിനെ ഉദ്യോഗസ്ഥര്‍ പ്രശംസിച്ചു. ട്രാഫിക് നിയമങ്ങളെക്കുറിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതിനും ജാഗ്രതയോടെ വാഹനമോടിക്കുന്നതിനും വാഹനമോടിക്കുന്നവരെ ലെഫ്റ്റനന്റ് കേണല്‍ അല്‍ നഖ്ബി പ്രശംസിച്ചു. വാഹനമോടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO WATCH:

Most Popular