
ഷാർജ മരുഭൂമിയിലെ സഫാരി ടൂറുകൾ പുനരാരംഭിക്കുന്നു
HIGHLIGHTS
കര്‍ശനമായ മുന്‍കരുതല്‍ നടപടികളിലൂടെ എമിറേറ്റിലെ മരുഭൂമി പര്യടനങ്ങളും അനുബന്ധ പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കുമെന്ന് എസ്സിടിഡിഎ പ്രഖ്യാപിച്ചു.
ഷാര്‍ജ: എല്ലാ ടൂറിസം പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കാനുള്ള പദ്ധതിയുടെ ഭാഗമായി കോവിഡ് മുന്‍കരുതലുകള്‍ പിന്തുടര്ന്ന് ഷാര്‍ജയില്‍ മരുഭൂമി സഫാരി ടൂറുകള്‍ പുനരാരംഭിച്ചു.
കര്‍ശനമായ മുന്‍കരുതല്‍ നടപടികളിലൂടെ എമിറേറ്റിലെ മരുഭൂമി പര്യടനങ്ങളും അനുബന്ധ പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കുമെന്ന് ഷാര്‍ജ കൊമേഴ്സ് ആന്‍ഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി (എസ്സിടിഡിഎ) പ്രഖ്യാപിച്ചു.