Friday, September 24, 2021
Home Gulf UAE ഷാര്‍ജയില്‍ നിന്നുള്ള വന്ദേഭാരത് വിമാനങ്ങള്‍ക്ക് ഇന്ന് വൈകുന്നേരം മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം

ഷാര്‍ജയില്‍ നിന്നുള്ള വന്ദേഭാരത് വിമാനങ്ങള്‍ക്ക് ഇന്ന് വൈകുന്നേരം മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം

ദുബൈ: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഷാര്‍ജയില്‍ നിന്നു പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്പ്രസ് വിമാനങ്ങള്‍ക്ക് ഇന്ന് വൈകീട്ട് 4 മണി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ജൂലൈ 10ന രാത്രി 8 മണിക്ക് തിരുവനന്തപുരം, ജൂലൈ 11ന് രാത്രി 8 മണിക്ക് കൊച്ചി, ജൂലൈ 14ന് ഉച്ചയ്ക്ക് 2ന് തിരുവനന്തപുരം എന്നിവയാണ് ഇന്ന് ടിക്കറ്റ് വില്‍പ്പന നടക്കുന്ന കേരളത്തിലേക്കുള്ള വിമാനങ്ങള്‍. മധുര, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, ഹൈദരാബാദ് വിമാനങ്ങള്‍ക്കുള്ള ടിക്കറ്റുകളുടെ വില്‍പ്പനയും ഇന്ന് നടക്കും.

അബൂദബയി ഇന്ത്യന്‍ എംബസിയിലോ ദുബയ് കോണ്‍സുലേറ്റിലോ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യാത്രാനുമതിയുള്ള ഇന്ത്യക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. എയര്‍ ഇന്ത്യ എക്‌സപ്രസ് ബുക്കിഫ് ഓഫിസുകള്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റ്( www.airindiaexpress.in ), യുഎഇയിലെ അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ എന്നിവ വഴി ബുക്ക് ചെയ്യാം.

Most Popular