Wednesday, May 12, 2021
Home Gulf Bahrain ഗള്‍ഫില്‍ നിന്നെത്തിയ ആറുപേര്‍ക്ക് കോവിഡ് ലക്ഷണം; ബഹ്‌റൈന്‍, ദുബൈ യാത്രക്കാരെ ആശുപത്രിയിലേക്കു മാറ്റി

ഗള്‍ഫില്‍ നിന്നെത്തിയ ആറുപേര്‍ക്ക് കോവിഡ് ലക്ഷണം; ബഹ്‌റൈന്‍, ദുബൈ യാത്രക്കാരെ ആശുപത്രിയിലേക്കു മാറ്റി

തിരുവനന്തപുരം: ഇന്നലെ ഗള്‍ഫില്‍ നിന്നെത്തിയ ആറ് പ്രവാസികളെ കോവിഡ് ലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ദുബൈയില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും ബഹ്‌റൈനില്‍ നിന്നെത്തിയ നാലുപേര്‍ക്കുമാണ് രോഗലക്ഷണങ്ങള്‍. ഇവരെ കൊച്ചി, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട് സ്വദേശികളായ മൂന്ന് പേരും പാലക്കാട് സ്വദേശിയായ ഒരാളുമാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലുള്ളത്. ഇവരെ മറ്റ് യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിന്റെ കെട്ടിടത്തിനകത്തുകൂടി പുറത്തേക്കു കൊണ്ടുവരാതെ റണ്‍വെയില്‍ത്തന്നെ ആംബുലന്‍സുകള്‍ കൊണ്ടുവന്ന് ഐസൊലേഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇവരെ കൂടാതെ ചില ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെട്ട കണ്ണൂര്‍ സ്വദേശിനിയായ ഗര്‍ഭിണിയേയും ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ പത്തനംതിട്ട സ്വദേശിയേയും ഫിസ്റ്റുലയ്ക്ക് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശിയേയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അസ്ഥിരോഗത്തിന് ചികിത്സക്കായെത്തിയ മലപ്പുറം സ്വദേശിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

six exapts who returned from gulf with covid symptoms transfered to hospital


 

Most Popular