Saturday, July 24, 2021
Home Newsfeed ദുബയില്‍ 48 മണിക്കൂറിനിടെ നാല് അപകടം; ആറു പേര്‍ക്ക് പരിക്ക്

ദുബയില്‍ 48 മണിക്കൂറിനിടെ നാല് അപകടം; ആറു പേര്‍ക്ക് പരിക്ക്

ദുബൈ: ദുബയില്‍ 48 മണിക്കുറിനിടെയുണ്ടായ നിരവധി ആപകടങ്ങളിലായി ആറുപേര്‍ക്ക് പരിക്കേറ്റു. നിശ്ചിത അകലം പാലിക്കാത്തതും അമിതവേഗതയുമാണ് മിക്ക അപകടങ്ങള്‍ക്കും കാരണമെന്ന് ദുബൈ പോലിസ് ട്രാഫിക് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ ജുമാ ബിന്‍ സുവൈദാന്‍ പറഞ്ഞു.

ചൊവ്വാഴ്ച്ച ശെയ്ഖ് സായിദ് റോഡിലേക്ക് പോകുന്ന അല്‍ യലായിസ് റോഡിലാണ് ആദ്യ അപകടമുണ്ടായത്. അഞ്ച് വാഹനങ്ങളാണ് ഇവിടെ കൂട്ടിയിടിച്ചത്. മൂന്ന് പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. നിശ്ചിത അകലം പാലിക്കാതെ അമിതവേഗത്തില്‍ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായത്.

ബുധനാഴ്ച്ച രാത്രി കാല്‍നടക്കാരന്‍ അനധികൃതമായി റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ചതാണ് രണ്ടാമത്തെ അപകടത്തിനിടയാക്കിയത്. മിനിബസ്സ് ഇയാളുടെ ദേഹത്ത് ഇടിക്കുകയായിരുന്നു. കാല്‍നടക്കാരന് പരിക്കേറ്റു. ദുബൈ വാട്ടര്‍ കനാല്‍ പാലത്തിലെ അല്‍ ഖൈല്‍ റോഡിലാണ് മൂന്നാമത്തെ അപകടം. കാറിന്റെ പിന്നാലെ അകലം പാലിക്കാതെ വന്ന മോട്ടോര്‍ സൈക്കിള്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ് ബൈക്ക് യാത്രികനെ ആശുപത്രിയിലേക്കു മാറ്റി.

ബുധനാഴ്ച്ച തന്നെയാണ് നാലാമത്തെ അപകടവുമുണ്ടായത്. ശെയ്ഖ് സായിദ് റോഡില്‍ മറീന മാള്‍ എന്‍ട്രന്‍സിന് സമീപമായിരുന്നു സംഭവം. ലോറി ഡ്രൈവര്‍ മാള്‍ പാര്‍ക്കിങ് സ്ഥലത്തേക്ക് കയറാന്‍ ട്രാഫിക്കിനെതിരായി റിവേഴ്‌സ് എടുത്തപ്പോള്‍ മോട്ടോര്‍ സൈക്കിള്‍ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റതായി കേണല്‍ ജുമാ ബിന്‍ സുവൈദാന്‍ പറഞ്ഞു.
ALSO WATCH

Most Popular