Sunday, May 16, 2021
Home Gulf UAE യു.എ.ഇയുടെ വടക്കന്‍ എമിറേറ്റുകളില്‍ കൃഷിയിടങ്ങളില്‍ അണ്ണാന്‍ ആക്രമണം; ഈത്തപ്പഴം അടക്കമുള്ള വിളകള്‍ നശിപ്പിക്കുന്നു

യു.എ.ഇയുടെ വടക്കന്‍ എമിറേറ്റുകളില്‍ കൃഷിയിടങ്ങളില്‍ അണ്ണാന്‍ ആക്രമണം; ഈത്തപ്പഴം അടക്കമുള്ള വിളകള്‍ നശിപ്പിക്കുന്നു

യു.എ.ഇയുടെ വടക്കന്‍ എമിറേറ്റുകളില്‍ കൃഷിയിടങ്ങളില്‍ അണ്ണാന്‍ ആക്രമണമെന്ന് പരാതി. ഈത്തപ്പഴം അടക്കമുള്ള വിളകള്‍ നശിപ്പിക്കുന്നതായാണ് കര്‍ഷകരുടെ പരാതി. ഏകദേശം മൂന്നുവര്‍ഷം മുമ്പാണ് അണ്ണാന്‍ തോട്ടങ്ങളില്‍ ചെറിയ തോതില്‍ പ്രത്യക്ഷപ്പെട്ടത്. പിന്നീട് അവ പെറ്റുപെരുകുകയായിരുന്നു. ധാരാളം കെണികള്‍ മരങ്ങള്‍ക്കിടയില്‍ വെച്ചിട്ടുണ്ടെങ്കിലും ഇവയുടെ എണ്ണം ദിവസവും കൂടിവരുകയാണ്. കെണികള്‍ പലവട്ടം വെച്ചിട്ടും പ്രയോജനമില്ലെന്ന് റാസല്‍ ഖൈമ പരിസ്ഥിതി സംരക്ഷണ വികസന അതോറിറ്റി അധികൃതര്‍ പറഞ്ഞു. ഗാഫ് മരങ്ങളിലാണ് ഇവയുടെ വാസസ്ഥലം.

Most Popular