Friday, June 18, 2021
Home Newsfeed ഇന്ത്യ ധൈര്യമായിരിക്കൂ; ദുബയിലെ റോഡുകളില്‍ സന്ദേശം തെളിഞ്ഞു

ഇന്ത്യ ധൈര്യമായിരിക്കൂ; ദുബയിലെ റോഡുകളില്‍ സന്ദേശം തെളിഞ്ഞു

ദുബൈ: കോവിഡ് പ്രതിസന്ധി നേരിടുന്ന ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി(ആര്‍ടിഎ). ഇന്ത്യക്ക് പിന്തുണ അറിയിക്കുന്ന സന്ദേശങ്ങള്‍ ടോള്‍ഗേറ്റിലും മറ്റും തെളിഞ്ഞു.

സ്റ്റേ സ്‌ട്രോങ് ഇന്ത്യ(ഇന്ത്യ ധൈര്യമായിരിക്കൂ) എന്ന സന്ദേശമാണ് കഴിഞ്ഞദിവസം രാത്രി മുതല്‍ തെളിഞ്ഞത്. കഴിഞ്ഞ ആഴ്ച ബുര്‍ജ് ഖലീഫയിലും മറ്റു പ്രധാന കെട്ടിടങ്ങളിലും ത്രിവര്‍ണപതാകയും സ്റ്റേ സ്‌ട്രോങ് ഇന്ത്യ സന്ദേശവും തെളിഞ്ഞിരുന്നു.

ഇതിനു പുറമേ ഓക്‌സിജന്‍ സിലിണ്ടറുകളും ഓക്‌സിജനും യുഎഇ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്. യുഎഇ വിദേശകാര്യമന്ത്രി ശെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ് ജയശങ്കറെ നേരിട്ടു വിളിച്ച് പിന്തുണ അറിയിച്ചിരുന്നു.
ALSO WATCH

Most Popular