Sunday, July 25, 2021
Home Gulf UAE കേരളത്തില്‍ നിന്ന് യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കം ആരംഭിച്ചു

കേരളത്തില്‍ നിന്ന് യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കം ആരംഭിച്ചു

ദുബൈ: ലോക്ക്ഡൗണിന് ശേഷം കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ യുഎഇയിലേക്ക് പ്രവാസികളുടെ മടക്കയാത്ര ആരംഭിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന് രാവിലെ 10.30 ന് ഷാര്‍ജയില്‍ എത്തിച്ചേര്‍ന്നു. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തു നിന്നും ദുബയിലേക്കും കോഴിക്കോട് നിന്ന് ഷാര്‍ജയിലേക്കുമാണ് ഇന്നത്തെ വിമാനങ്ങള്‍. കൊച്ചിയില്‍ നിന്നും ഇന്ന് വിമാനമുണ്ട്.

ജൂലൈ 12 മുതല്‍ 26 വരെ ഇന്ത്യയും യുഎഇയും തമ്മിലുള്ള 15 ദിവസത്തെ കരാര്‍ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ കുടുങ്ങിപ്പോയ പ്രവാസികളുമായി വിമാനങ്ങള്‍ വരുന്നത്.

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ ഷാര്‍ജ, ദൂബയ്, അബൂദബി എന്നീ വിമാനത്താവളങ്ങളില്‍ എത്തിച്ചേരും. എന്നാല്‍, റാസല്‍ ഖൈമ വിമാനത്താവളത്തിലേക്ക്് സ്പൈസ് ജെറ്റ് വിമാനമാണ് സര്‍വീസ് നടത്തുന്നത്. യുഎഇയിലേക്ക് ഏകദേശം 18,000 ഇന്ത്യന്‍ പ്രവാസികള്‍ മടങ്ങിയെത്തുമെന്നാണ് കണക്കാക്കുന്നത്.

STRANDED RESIDENTS rerurn uae

വന്ദേഭാരത് മിഷന്‍ പ്രകാരം നടത്തുന്ന സര്‍വീസുകളില്‍ ആദ്യ ദിനം തന്നെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുപോയിരുന്നു. ഇതു മൂലം ടിക്കറ്റിനു വന്‍ നിരക്കാണ് ഈടാക്കിയതും. അതേസമയം യുഎഇ എയര്‍ലൈനുകള്‍ പ്രഖ്യാപിച്ച സര്‍വീസുകളില്‍ ഏകദേശം പകുതി നിരക്കില്‍ ടിക്കറ്റ് ലഭ്യമായിട്ടുണ്ട്. 26 വരെയാണ് മടക്കയാത്രയുടെ ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കു പുറമെ യുഎഇ വിമാനക്കമ്പനികള്‍ക്കും യാത്രക്കാരെ കൊണ്ടുവരാന്‍ അനുമതിയുണ്ട്. എമിറേറ്റ്‌സ്, ഇത്തിഹാദ്, എയര്‍ അറേബ്യ വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.

യുഎഇ വിദേശകാര്യ മന്ത്രാലയത്തില്‍ റജിസ്റ്റര്‍ ചെയ്ത് അനുമതി നേടിയവര്‍ക്കു മാത്രമേ വരാനാകൂ. യാത്രയ്ക്കു 96 മണിക്കൂര്‍ മുന്‍പ് പിസിആര്‍ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. തിരിച്ചുവരുമ്പോള്‍ യാത്രാ, ആരോഗ്യവിവരങ്ങള്‍ പൂരിപ്പിച്ചു നല്‍കണം. ദുബായിലേക്കു വരുന്നവര്‍ ദുബായ് സ്മാര്‍ട്ട് ആപ്പും ഇതര എമിറേറ്റിലേക്ക് പോകുന്നത് അല്‍ഹൊസന്‍ ആപ്പും ഡൗണ്‍ലോഡ് ചെയ്യണം. സ്വന്തം ചെലവില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയാമെന്ന സമ്മതപത്രവും നല്‍കണം.

Stranded residents from India arrive as repatriation flights land in UAE

Most Popular