ദുബൈയിൽ സ്വകാര്യ ചടങ്ങുകൾക്ക് കർശന നിയന്ത്രണം

ദുബൈ: സ്വകാര്യ ചടങ്ങുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ദുബൈ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ദുബൈയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. വിവാഹചടങ്ങുകള്‍ക്ക് കുടുംബത്തിലെ അംഗങ്ങള്‍ക്ക് പുറമെ 10 പേര്‍ക്ക് മാത്രമാണ് അനുമതി. അതേസമയം നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ദുബൈയില്‍ കപ്പലുകളിലും ബോട്ടുകളിലും യാനങ്ങളിലും നടക്കുന്ന വിനോദ പരിപാടികള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സര്‍ക്കാര്‍ റദ്ദാക്കി. ബോട്ടിലും കപ്പലുകളിലും നടത്തുന്ന ഭക്ഷണശാലകളുടെ നടത്തിപ്പിനും വിലക്കുണ്ട്. 18 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

അതേസമയം കോവിഡ് മുന്‍കരുതലുകള്‍ ലംഘിച്ച് അഞ്ച് സ്ഥാപനങ്ങള്‍ ദുബൈ നഗരസഭ അടച്ചുപൂട്ടി. എന്നാല്‍ ദുബൈയില്‍ നടക്കാനിരിക്കുന്ന ഈജിപ്ഷ്യന്‍ ഗായകന്‍ അമര്‍ ദിയാബിന്റെ സംഗീതകച്ചേരി കര്‍ശനമായ നിയന്ത്രണങ്ങളോടെ നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്.