News Flash
X
പ്രവാസത്തിലും യോഗയെ ഒപ്പം കൂട്ടിയ സുധീര്‍ നാട്ടിലേക്ക്

പ്രവാസത്തിലും യോഗയെ ഒപ്പം കൂട്ടിയ സുധീര്‍ നാട്ടിലേക്ക്

personmtp rafeek access_timeSaturday November 21, 2020
HIGHLIGHTS
മുപ്പത്തിമൂന്ന് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് യോഗ അദ്ധ്യാപകന്‍ സുധീര്‍ ഗോപാലന്‍ നാട്ടിലേക്ക് മടങ്ങുന്നു.

ദുബൈ: മുപ്പത്തിമൂന്ന് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് യോഗ അദ്ധ്യാപകന്‍ സുധീര്‍ ഗോപാലന്‍ നാട്ടിലേക്ക് മടങ്ങുന്നു. ദുബൈ ദേരയിലെ ക്രീക്ക് സൈഡില്‍ മുന്‍സിപ്പാലിറ്റിക്കു മുന്‍വശത്തായുള്ള ഗ്രൗണ്ടില്‍ കഴിഞ്ഞ പതിമൂന്ന് വര്‍ഷക്കാലമായി യോഗ പരിശീലനത്തിനു നേതൃത്വം നല്‍കുന്ന വ്യക്തിയാണ് ഇദ്ദേഹം. അതും തികച്ചും സൗജന്യമായി. രണ്ടായിരത്തിലധികം ആളുകള്‍ക്ക് യോഗ പരിശീലനം നല്‍കാന്‍ സാധിച്ചു എന്നതിന്റെ പൂര്‍ണ്ണ സംതൃപ്തിയിലാണ് അദ്ദേഹത്തിന്റെ മടക്കം. മലയാളികള്‍ മാത്രമല്ല അന്യദേശക്കരായ ധാരാളം ശിഷ്യഗണങ്ങളെ സമ്പാദിക്കാന്‍ ഇക്കാലയളവിനുള്ളില്‍ ഇദ്ദേഹത്തിനു സാധിച്ചു. പലര്‍ക്കും സുധീര്‍ യോഗ ഗുരു മാത്രമല്ല ആരോടും സ്‌നേഹസൗമ്യനായി എന്തു പ്രശ്‌നത്തിനും പരിഹാരം നല്‍കുന്ന വ്യക്തി കൂടിയാണ്.

നാട്ടില്‍ ഇരിങ്ങാലക്കുടയിലെ എടക്കുളം ആണ് സ്വദേശം. ഭാര്യ രേഖാ സുധീര്‍. അഭിലാഷ് സുധീര്‍, ആതിര സുധീര്‍ എന്നിവര്‍ മക്കളാണ്.

മനസ്സും ശരീരവും ഒരുപോലെ കാത്തു സൂക്ഷിക്കാന്‍ യോഗ പരിശീലനത്തിനു സാധിക്കുമെന്നും കൂടെ നിന്ന് പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും
ഹയാത്ത് പാലസ് ദുബൈ ഹോട്ടല്‍സ് & റസിഡന്‍സസില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ സുധീര്‍ ഗോപാലന്‍ പറഞ്ഞു. രജീഷ് താഴെപറമ്പില്‍ സംസാരിച്ചു. ഫ്രണ്ട്‌സ് ഓഫ് യോഗയുടെ സാരഥി ഗുരുജി മാധവന്‍, സുധീര്‍ ഗോപാലനെ പൊന്നാടയണിയിച്ച് ആദരിച്ചു.
കുമാര്‍ ലക്ഷമണന്‍, ജലീല്‍, കാര്‍ത്തിക് എന്നിവര്‍ ചേര്‍ന്ന് സുധീര്‍ ഗോപാലന് ഉപഹാരം നല്‍കി. യുഎഇ ക്രിക്കറ്റര്‍ ഫ്രഡ്ഡി സിദ്വ മൊമെന്റോയും നല്‍കി ആദരിച്ചു

SHARE :
folder_openTags
content_copyCategory