Sunday, September 19, 2021
Home Newsfeed യുഎഇയിലേക്കുള്ള വിമാനവിലക്ക് ഇനിയും നീളും

യുഎഇയിലേക്കുള്ള വിമാനവിലക്ക് ഇനിയും നീളും

ദുബൈ: ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന വിലക്ക് ഇനിയും നീളുമെന്ന് സൂചന. വിലക്ക് ആഗസ്ത് 7ന് ശേഷവും പിന്‍വലിക്കില്ലെന്നാണ് പുതിയ റിപോര്‍ട്ട്.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ആഗസ്ത് 7 വരെ സര്‍വീസ് ഉണ്ടാവില്ലെന്ന് ഇത്തിഹാദ് അറിയിച്ചിരുന്നു. സര്‍ക്കാര്‍ നിലപാട് അനുസരിച്ച് ഇത് നീണ്ടേക്കാമെന്നും അറിയിപ്പില്‍ പറയുന്നു.

വിലക്ക് ആഗസ്ത് 31 വരെ നീളാനിടയുണ്ടെന്നാണ് ട്രാവലിങ് രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ആഗസ്ത് 7നും 12നും ഷെഡ്യൂള്‍ ചെയ്ത ചില വിമാനങ്ങള്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് ഈ നിഗമനം.

ഏപ്രില്‍ 22നാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിലക്കേര്‍പ്പെടുത്തിയത്. അതിന് ശേഷം പല തവണയായി ഇത് ദീര്‍ഘിപ്പിക്കുകയായിരുന്നു.
ALSO WATCH

Most Popular