അബൂദബി: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി അടച്ചിട്ടിരിക്കുന്ന സിനിമ തീയറ്ററുകള്‍ തുറക്കാന്‍ തീരുമാനം. ആകെ ശേഷിയുടെ 30 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിക്കാനാണ് അധികൃതര്‍ അനുമതി നല്‍കിയിരിക്കുന്നതെന്ന് അബുദാബി മീഡിയാ ഓഫീസ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. തീയറ്ററുകള്‍ തുറക്കാനുള്ള അനുമതി ലഭിച്ചതോടെ ശനിയാ്ച മുതല്‍ തന്നെ ടിക്കറ്റ് ബുക്കിങ് പുനഃരാരംഭിച്ചിട്ടുണ്ട്. മാസ്ക് ധരിക്കല്‍, ശാരീരിക അകലം പാലിക്കല്‍, കൃത്യമായ ഇടവേളകളിലെ അണുനശീകരണം എന്നിവയും കര്‍ശനമായി പാലിക്കണമെന്ന് അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചു.
അതേസമയം സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് അബുദാബിയിലെ തീയറ്ററുകള്‍ തുറക്കുന്നതായി വോക്സ് സിനിമാസ് ട്വീറ്റ് ചെയ്തു. വെബ്സൈറ്റിലൂടെയും ആപിലൂടെയും ടിക്കറ്റ് ബുക്കിങും തുടങ്ങി. ശാരീരിക അകലം പാലിക്കുന്ന തരത്തില്‍ സീറ്റുകള്‍ ക്രമീകരിക്കുമെന്ന് സിനി റോയലും അറിയിച്ചു.