X
കൈരളി ടിവിയുടെ മൂന്നാമത്തെ സൗജന്യ വിമാനവും നാട്ടിലെത്തി

കൈരളി ടിവിയുടെ മൂന്നാമത്തെ സൗജന്യ വിമാനവും നാട്ടിലെത്തി

personmtp rafeek access_timeTuesday June 30, 2020
HIGHLIGHTS
കൈരളി ടിവി സ്‌പോണ്‍സര്‍ ചെയ്ത മൂന്ന് സൗജന്യ ചാര്‍ട്ടര്‍ വിമാനങ്ങളിലായി യുഎഇയില്‍ നിന്ന് കേരളത്തിലെത്തിയത് 590 പേര്‍.

ദുബൈ: കൈരളി ടിവി സ്‌പോണ്‍സര്‍ ചെയ്ത മൂന്ന് സൗജന്യ ചാര്‍ട്ടര്‍ വിമാനങ്ങളിലായി യുഎഇയില്‍ നിന്ന് കേരളത്തിലെത്തിയത് 590 പേര്‍. ജൂണ്‍ 21നും 23നും ആണ് ആദ്യ രണ്ട് വിമാനങ്ങള്‍ നാടണഞ്ഞത്. മൂന്നാമത്തെ വിമാനം തിങ്കളാഴ്ച്ച രാത്രി ദുബയില്‍ നിന്ന് കൊച്ചിയില്‍ എത്തിയതായി ചാനലിന്റെ മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍ ഇ എം അഷ്‌റഫ് പറഞ്ഞു.

മൂന്നാമത്തെ വിമാനത്തില്‍ 175 പേരാണ് സൗജന്യമായി കേരളത്തിലെത്തിയത്. പ്രവാസി മലയാളി ഗ്രൂപ്പായ ടെക്‌നോസ് ആണ് മൂന്നാമത്തെ വിമാനം സ്‌പോണ്‍സര്‍ ചെയ്തത്. യുഎഇയില്‍ നിന്ന് നാല് വിമാനങ്ങള്‍ സൗജന്യമായി ചാര്‍ട്ടര്‍ ചെയ്യുമെന്ന് കൈരളി ചാനല്‍ നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍, ആവശ്യക്കാര്‍ കൂടുതലായതിനാല്‍ നാലാമത്തെ വിമാനം ഖത്തറിന് നീക്കി വച്ചതായി അഷ്‌റഫ് പറഞ്ഞു. വന്ദേഭാരത് വിമാനങ്ങളില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് ടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്നത് കൈരളി ചാനല്‍ തുടുമെന്നും അദ്ദേഹം അറിയിച്ചു.

Third free charter flight by Kairali channel from UAE to India


 

SHARE :
folder_openTags
content_copyCategory
UAE