Saturday, July 31, 2021
Home News Kerala തിരുവനന്തപുരത്തു നിന്ന് ഷാര്‍ജയിലേക്കുള്ള വിമാനത്തില്‍ ഒരേയൊരു യാത്രക്കാരന്‍; വിഐപിയായി ശശി കുമാര്‍

തിരുവനന്തപുരത്തു നിന്ന് ഷാര്‍ജയിലേക്കുള്ള വിമാനത്തില്‍ ഒരേയൊരു യാത്രക്കാരന്‍; വിഐപിയായി ശശി കുമാര്‍

ഷാര്‍ജ: ഒരു യാത്രക്കാരന് വേണ്ടിമാത്രം സര്‍വീസ് നടത്തി എയര്‍ അറേബ്യ. ചൊവ്വാഴ്ച്ച വൈകീട്ട് തിരുവനന്തപുരത്ത് നിന്ന് മംഗലാപുരം വഴി ഷാര്‍ജയിലേക്കു പറന്ന വിമാനമാത്തിലാണ് ഒരേ ഒരു യാത്രക്കാരന്‍ മാത്രമുണ്ടായിരുന്നത്. വ്യവസായിയായ കെ എസ് ശശികുമാറായിരുന്നു ആ വിഐപി യാത്രക്കാരന്‍.

രണ്ടാഴ്ച അവധിക്ക് നാട്ടിലേക്ക് പോയതാണ് ശശികുമാര്‍. ലോക്ഡൗണ്‍ കാരണം നാട്ടില്‍ കുടുങ്ങി. ഭാര്യയും മക്കളും ഉള്‍പ്പെടെ ഷാര്‍ജയിലാണ്. ഏറെ പരിശ്രമിച്ചാണ് തിരികെ മടങ്ങാന്‍ ടിക്കറ്റ് ലഭിച്ചത്. തിരുവനന്തുപരം വെണ്‍പാലവട്ടം സ്വദേശിയാണ്.

നേരത്തെയും യുഎഇയിലേക്കുള്ള പല വിമാനങ്ങളിലും യാത്രക്കാരുടെ എണ്ണം ഇത്തരത്തില്‍ വളരെ കുറവായിരുന്നു. യുഎഇയിലേക്ക് മടങ്ങുന്നതിനുള്ള അനുമതി കിട്ടാത്തതും കൊവിഡ് ടെസ്റ്റ്, ക്വാറന്റീന്‍ പോലുള്ള നൂലാമാലകളും കാരണമാണ് യാത്രക്കാര്‍ കുറഞ്ഞത്.

Most Popular