Sunday, June 20, 2021
Home Gulf UAE മയക്കു മരുന്ന് വില്‍പ്പന; അബൂദബിയില്‍ മൂന്ന് ഏഷ്യക്കാര്‍ അറസ്റ്റില്‍

മയക്കു മരുന്ന് വില്‍പ്പന; അബൂദബിയില്‍ മൂന്ന് ഏഷ്യക്കാര്‍ അറസ്റ്റില്‍

അബൂദബി: ലഹരി മരുന്ന് വില്‍ക്കാന്‍ ശ്രമിക്കവേ 3 ഏഷ്യക്കാരെ അബൂദബി പോലിസ് അറസ്റ്റ് ചെയ്തു. വിദേശത്തുനിന്നു എത്തിച്ച 45 കിലോ ലഹരി മരുന്ന് അബൂദബി, ദുബൈ, ഷാര്‍ജ എമിറേറ്റുകളിലായി വില്‍ക്കാന്‍ ശ്രമിക്കുമ്പോഴാണു പിടിയിലായത്.

പ്രത്യേക രീതിയിലാണ് ഇവരുടെ ലഹരിവില്‍പ്പന. ലഹരിമരുന്ന് ഒളിപ്പിച്ചുവച്ച സ്ഥലത്തിന്റെ ഫോട്ടോയും ലൊക്കേഷനും ആവശ്യക്കാരന് അയച്ചുകൊടുക്കും. തുടര്‍ന്ന് നിശ്ചിത സ്ഥലത്തെത്തി ആവശ്യക്കാരന്‍ ലഹരിമരുന്ന് ശേഖരിക്കും. ഓണ്‍ലൈനില്‍ പണമിടപാടു നടത്തിയ ശേഷമാണ് ലഹരിമരുന്നു കൈമാറ്റം. നേരിട്ടുള്ള ഇടപെടലുകള്‍ ഒഴിവാക്കി പോലിസിന്റെ കണ്ണുവെട്ടിക്കാനായിരുന്നു സംഘത്തിന്റെ നീക്കം.

എന്നാല്‍, രഹസ്യവിവരം ലഭിച്ച പോലിസ് മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനു ഒടുവില്‍ പ്രതികളെ പിടികൂടുകയായിരുന്നെന്ന് എന്നു ലഹരിമരുന്നു നിര്‍മാര്‍ജന വിഭാഗം മേധാവി കേണല്‍ താഹിര്‍ അല്‍ ദാഹിരി പറഞ്ഞു.

Most Popular