തൃശൂര്‍: തൃശൂര്‍ ജില്ലയിലെ നെല്ലായ സ്വദേശി റാസല്‍ഖൈമയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. കൊളത്തൂര്‍ കുറിച്ചിപറമ്പില്‍ പാവുണ്ണിയുടെ മകന് ജോസാണ് (56) മരിച്ചത്. ഒരുമാസം മുമ്പ് കൊവിഡ് മുക്തനായി ജോലിയില്‍ തിരിച്ചെത്തിയ ഇദ്ദേഹത്തിന് വീണ്ടും രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഏഴ് വര്‍ഷമായി റാസല്‍ഖൈമ സ്റ്റീവന്‍ റോക്ക് എന്ന പാറഖനന സ്ഥാപനത്തില്‍ ട്രക്ക് ഡ്രൈവറാണ്.
ഒരുമാസം മുമ്പ് ജോസിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ചികില്‍സയ്ക്ക് വിധേയനായി കൊവിഡ് നെഗറ്റീവായ ഇദ്ദേഹം ജോലിയില്‍ തിരിച്ചെത്തി. എന്നാല്‍, ദിവസങ്ങള്‍ക്ക് മുമ്പ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ ചികില്‍സയില്‍ തുടരവെയാണ് മരണം. രണ്ട് മക്കളുണ്ട്.