Tuesday, May 11, 2021
Home Gulf UAE ഷാര്‍ജയില്‍ ബാത്ത്ടബില്‍ മുങ്ങി ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞ് മരിച്ചു

ഷാര്‍ജയില്‍ ബാത്ത്ടബില്‍ മുങ്ങി ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞ് മരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ പതിനെട്ട് മാസം മാത്രം പ്രായമായ കുഞ്ഞ് ഫാമിലി അപാര്‍ട്ട്മെന്റിലെ ബാത്ത്ടബില്‍ മുങ്ങി മരിച്ചു. ഷാര്‍ജ അല്‍ മജാസ് ഏരിയയിലാണ് സംഭവം.

കുഞ്ഞിനെ അല്‍ ഖാസിമി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. രണ്ടു ദിവസം മുമ്പാണ് ആശുപത്രിയില്‍ നിന്ന് ആണ്‍കുഞ്ഞിന്റെ മരണം സംബന്ധിച്ച വിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ ഷാര്‍ജ പോലിസിന് ലഭിക്കുന്നത്. ഇതേ തുടര്‍ന്ന് സംഭവത്തിന്റെ യഥാര്‍ത്ഥ കാരണവും സാഹചര്യവും കണ്ടെത്തുന്നതിനായി പോലിസ് അന്വേഷണം ആരംഭിച്ചു.

ഏഷ്യന്‍ വംശജനാണ് മരണപ്പെട്ട കുഞ്ഞ്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റിയിരിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി കുടുംബാംഗങ്ങളെ പോലിസ് ചോദ്യം ചെയ്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പോലിസ് അറിയിച്ചു.


 

Most Popular