Sunday, September 26, 2021
Home Newsfeed കാണാതായ ഇന്ത്യന്‍ ബാലനെ കണ്ടെത്തുന്നതിന് സഹായിച്ച യുഎഇ സ്വദേശികള്‍ക്ക് ആദരം

കാണാതായ ഇന്ത്യന്‍ ബാലനെ കണ്ടെത്തുന്നതിന് സഹായിച്ച യുഎഇ സ്വദേശികള്‍ക്ക് ആദരം

ദുബൈ: റാസല്‍ഖൈമയിലെ പര്‍വ്വതത്തിന് മുകളില്‍ കാണാതായ മൂന്നു വയസ്സുള്ള ഇന്ത്യന്‍ ബാലനെ കണ്ടെത്തുന്നതിന് ധീരമായി മുന്നോട്ട് വന്ന് രണ്ട് യുഎഇ പൗരന്മാരെ റാസല്‍ഖൈമ പോലിസ് ആദരിച്ചു. ഞായറാഴ്ച്ച രാവിലെ നടന്ന ചടങ്ങില്‍ ഹസ്സ സഈദ് അല്‍ ഹബ്‌സി, ആദില്‍ മുഹമ്മദ് അല്‍ ജാസ്മി എന്നിവരെയാണ് റാസല്‍ ഖൈമ പോലിസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി ആദരിച്ചത്.

വെള്ളിയാഴ്ച്ച കുടുംബത്തോടൊപ്പം റാസല്‍ ഖൈമയിലെ യാനിസ് മലയ്ക്ക് മുകളില്‍ സന്ദര്‍ശനത്തിന് പോയതായിരുന്നു മൂന്നര വയസ്സുകാരന്‍. അവിടെ വച്ച് കുട്ടിയെ കാണാതാവുകയായിരുന്നു. 12 മണിക്കൂര്‍ നീണ്ട തിരച്ചലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. പര്‍വതാരോഹണത്തില്‍ പരിചിതരായ യുഎഇ പൗരന്മാരുടെ സഹായത്തോടെയാണ് കുട്ടിയെ കണ്ടെത്തിയത്. പോലിസിന്റെ ദൗത്യത്തിന് സഹായകരമായി ധീരമായി മുന്നോട്ട് വരികയും സമയം ചെലവഴിക്കുകയും ചെയ്ത ഇരുവരുടെയും ഇടപെടല്‍ മാതൃകാപരമാണെന്ന് മേജര്‍ ജനറല്‍ അല്‍ നുഐമി പറഞ്ഞു.
ALSO WATCH

Most Popular