ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍ നറുക്കെടുപ്പില്‍ ഭാഗ്യശാലികളായി രണ്ട് ഇന്ത്യക്കാര്‍

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍ നറുക്കെടുപ്പില്‍ ഭാഗ്യശാലികളായി രണ്ട് ഇന്ത്യക്കാര്‍. 10 ലക്ഷം ഡോളര്‍ വീതമാണ് (7.3 കോടിയോളം ഇന്ത്യന്‍ രൂപ) ഇരുവര്‍ക്കും ലഭിച്ചത്.

ബാംഗ്ലൂര്‍ സ്വദേശിയായ 46കാരനായ അമിത് എസ് ആണ് ബുധനാഴ്ച നടന്ന നറുക്കെടുപ്പിലെ ഭാഗ്യശാലി. ഡിസംബര്‍ 18ന് അമിത് ഓണ്‍ലൈനായി വാങ്ങിയ മില്ലെനിയം മില്ലെനയര്‍ 348-ാം സീരീസിലെ 0518 എന്ന ടിക്കറ്റ് നമ്പറാണ് അദ്ദേഹത്തിന് വന്‍തുകയുടെ ഭാഗ്യം നല്‍കിയത്. 2016 മുതല്‍ ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന അമിതിന് ടിക്കറ്റ് വാങ്ങുമ്പോള്‍ ദുബൈ ഡ്യൂട്ടി ഫ്രീയുടെ 37-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് 25 ശതമാനം ഡിസ്‌കൗണ്ട് ലഭിച്ചിരുന്നു. ഇത്തരത്തില്‍ 10 ടിക്കറ്റുകളാണ് ഈ സീരീസില്‍ അദ്ദേഹം വാങ്ങിയത്. സമ്മാനത്തുക കൊണ്ട് കടബാധ്യതകള്‍ തീര്‍ക്കാനും ബാക്കിയുള്ള പണം ഓഹരി വിപണിയില്‍ നിക്ഷേപിക്കാനുമാണ് അമിതിന്റെ തീരുമാനം. എന്‍ജിഒ തുടങ്ങാനും അദ്ദേഹത്തിന് ആഗ്രഹമുണ്ട്.

കാലിഫോര്‍ണിയയിലെ സിയാറ്റിലില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ വരുണ്‍ ബൂസ്‌നറിനാണ് മില്ലെനിയം മില്ലെനയര്‍ 349-ാം സീരീസ് നറുക്കെടുപ്പിലെ അടുത്ത ഭാഗ്യശാലി. 34കാരനായ അദ്ദേഹം ഓണ്‍ലൈന്‍ വഴി ജനുവരി ഒന്നിന് വാങ്ങിയ 1720 എന്ന ടിക്കറ്റ് നമ്പറിനാണ് സമ്മാനം. 2011ലാണ് വരുണ്‍ യുഎസിലേക്ക് താമസം മാറിയത്. ഒരു വര്‍ഷത്തിലധികമായി അദ്ദേഹം ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നുണ്ട്.

ALSO WATCH