Friday, April 23, 2021
Home Gulf UAE മുറിയില്‍ ബാര്‍ബിക്യു പാചകം ചെയ്ത തീയണച്ചില്ല; ദുബൈയില്‍ രണ്ട് മലയാളികള്‍ പുക ശ്വസിച്ച് മരിച്ചു

മുറിയില്‍ ബാര്‍ബിക്യു പാചകം ചെയ്ത തീയണച്ചില്ല; ദുബൈയില്‍ രണ്ട് മലയാളികള്‍ പുക ശ്വസിച്ച് മരിച്ചു

ദുബൈ: ദുബയില്‍ പുക ശ്വസിച്ച് രണ്ട് തിരുവനന്തപുരം സ്വദേശികള്‍ മരിച്ചു. കല്ലറക്കോണം സ്വദേശി ഉണ്ണി ഉദയന്‍ (22) വള്ളക്കടവ് ശ്രീചിത്തിര നഗര്‍ സ്വദേശി വിനീത് അയ്യപ്പന്‍ (31) എന്നിവരാണ് മരിച്ചത്. താമസിക്കുന്ന മുറിയില്‍ പാചകത്തിന് ഉപയോഗിച്ച കരിയില്‍ നിന്ന് ഉയര്‍ന്ന പുകശ്വസിച്ചാണ് മരണം.

ഇവര്‍ താമസിച്ചിരുന്ന വില്ലയിലെ മുറിയില്‍ ബാര്‍ബിക്യു പാകം ചെയ്യാനായി കരി(ചാര്‍ക്കോള്‍) കത്തിച്ചിരുന്നു. തുടര്‍ന്ന് തീ പൂര്‍ണമായും അണക്കാതെ കിടന്നുറങ്ങി. ഉറക്കില്‍ പുക ശ്വസിച്ച് രണ്ടുപേരും മരിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

കല്ലറക്കോണം പകല്‍കുറി ചാരുവിള പുത്തന്‍വീട്ടില്‍ ഉദയന്‍ തുളസി ദമ്പതികളുടെ മകനാണ് ഉണ്ണി. നിഷ ആന്റണിയാണ് വിനീതിന്റെ ഭാര്യ. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

Most Popular