Thursday, June 17, 2021
Home Gulf UAE യുഎഇയില്‍ കോവിഡ് ബാധിതരായ രണ്ടുപേര്‍ കൂടി മരിച്ചു; 1214 പേര്‍ക്ക് രോഗബാധ

യുഎഇയില്‍ കോവിഡ് ബാധിതരായ രണ്ടുപേര്‍ കൂടി മരിച്ചു; 1214 പേര്‍ക്ക് രോഗബാധ

അബൂദബി: യുഎഇയില്‍ കോവിഡ് ബാധിതരായ രണ്ടു പേര്‍ കൂടി 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 520 ആയി. 1214 പേര്‍ക്ക്കൂടി രോഗം സ്ഥിരീകരിച്ചതായും 741 പേര്‍ മുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ആകെ രോഗികളുടെ എണ്ണം: 1,45,599. രോഗം ഭേദമായി ആശുപത്രി വിട്ടവര്‍ : 1,40,442. ചികിത്സയില്‍ ഉള്ളത്: 4,637. രാജ്യത്തെ കോവിഡ് മുക്തമാക്കുന്നതിന്റെ അവസാന ഘട്ടം ആരംഭിച്ചതായും ഇതുമായി എല്ലാവരും സഹകരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Most Popular