Sunday, September 26, 2021
Home Gulf UAE യുഎഇയില്‍ രണ്ട് കാസര്‍കോഡ് സ്വദേശികള്‍ കോവിഡ് ബാധിച്ചു മരിച്ചു

യുഎഇയില്‍ രണ്ട് കാസര്‍കോഡ് സ്വദേശികള്‍ കോവിഡ് ബാധിച്ചു മരിച്ചു

അബൂദബി: കൊറോണ വൈറസ് ബാധിച്ച് യുഎഇയില്‍ രണ്ട് കാസര്‍കോട് സ്വദേശികള്‍ മരിച്ചു. കാസര്‍കോട് തലപ്പാടി സ്വദേശി അബ്ബാസ് (45), കാഞ്ഞങ്ങാട് മടിക്കൈ അമ്പലത്തുകര ചുണ്ടയില്‍ കുഞ്ഞാമദ് (56) എന്നിവരാണ് മരിച്ചത്. മഫ്‌റഖ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഇരുവരും.

അബ്ബാസ്, ഖലീഫ സിറ്റി അല്‍ഫുര്‍സാന്‍ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: കുബ്‌റ, സിനാന്‍. ഖബറടക്കം അബീദബിയില്‍ നടക്കും.

അബൂദബി ബനിയാസ് ബെസ്റ്റില്‍ ഗ്രോസറി നടത്തിവരികയായിരുന്നു കുഞ്ഞാമദ്. വെള്ളച്ചേരിയിലെ പരേതനായ മുഹമ്മദിന്റെയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: ടി കെ സീനത്ത്. മക്കള്‍: ഷഹര്‍ബാന ഷിറിന്‍, ഷര്‍മിള ഷിറിന്‍, ഷഹല (എല്ലാവരും വിദ്യാര്‍ഥികള്‍). ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 81 ആയി.

two more keralites dies in uae covid

Most Popular