Monday, July 26, 2021
Home Gulf UAE കേരളത്തിലേക്ക് സ്വര്‍ണം അയച്ചത് ഡിപ്ലോമാറ്റിക് ബാഗേജിലല്ലെന്ന് യുഎഇ

കേരളത്തിലേക്ക് സ്വര്‍ണം അയച്ചത് ഡിപ്ലോമാറ്റിക് ബാഗേജിലല്ലെന്ന് യുഎഇ

അബൂദബി: കേരളത്തിലേക്ക് സ്വര്‍ണം അയച്ചത് നയതനന്ത്ര ബാഗേജില്‍ അല്ലെന്ന് വ്യക്തമാക്കി യുഎഇ. കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥന് വ്യക്തിപരമായി എത്തിയ കാര്‍ഗോയെ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നും യുഎഇ അറിയിച്ചു.

ഈ വിഷയത്തിലെ അതൃപ്തി യുഎഇ ഇന്ത്യയെ അറിയിച്ചതായാണ് സൂചന. യുഎഇ ഭരണ സംവിധാനം ഔദ്യോഗികമായി അയച്ച കാര്‍ഗോ അല്ലാത്തതിനാല്‍ അതിന് ഡിപ്ലോമാറ്റിക് ഇമ്യൂണിറ്റി ഇല്ല എന്നാണ് യുഎഇയുടെ വിലയിരുത്തല്‍. തിരുവനന്തപുരത്തെ യുഎഇ കൊണ്‍സുലേറ്റിന്റെ വിലാസത്തിലേക്കാണ് കള്ളകടത്ത് സ്വര്‍ണം എത്തിയത്. ദുബൈയില്‍ നിന്ന് ആര്‍ക്ക് വേണമെങ്കിലും കോണ്‍സുലേറ്റിന്റെ വിലാസത്തിലേക്ക് സാധനങ്ങള്‍ അയക്കാം.

നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് വ്യക്തിപരമായി എത്തുന്ന കാര്‍ഗോയ്ക്കും രാജ്യങ്ങള്‍ പ്രത്യേക പരിഗണന നല്‍കാറുണ്ട്. അതൊരു കീഴ്വഴക്കമാണ്. അതിനപ്പുറത്തേക്കുള്ള മാനം ആ ബാഗേജിന് നല്‍കേണ്ടതില്ല എന്നാണ് യുഎഇയുടെ നിലപാട്. അതേസമയം, ഇന്ത്യ നടത്തുന്ന അന്വേഷണവുമായി യുഎഇ പൂര്‍ണമായി സഹകരിക്കും. യുഎഇയുടെ അന്വേഷണവും ഇക്കാര്യത്തില്‍ പുരോഗമിക്കുന്നുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നാണ് യുഎഇ പരിശോധിക്കുന്നത്.

Most Popular