Sunday, June 20, 2021
Home Newsfeed യുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ 16 മുതല്‍ ഓഫിസിലെത്തണം

യുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ 16 മുതല്‍ ഓഫിസിലെത്തണം

അബൂദബി: യുഎഇയില്‍ കോവിഡ് മുന്‍കരുതലിന്റെ ഭാഗമായുള്ള വര്‍ക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിക്കുന്നു. ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരെല്ലാം ഈ മാസം 16 മുതല്‍ ഓഫിസില്‍ നേരിട്ട് ജോലിക്ക് എത്താന്‍ അധികൃതര്‍ നിര്‍ദേശിച്ചു.

നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ച് യുഎഇ സാധാരണ നിലയിലേക്ക് കടക്കുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കോവിഡ് മാനദണ്ഡം പാലിച്ചാകണം ഓഫിസില്‍ ഹാജരാകേണ്ടത്. ഇതേസമയം ഓണ്‍ലൈനില്‍ പഠനം തുടരുന്ന കുട്ടികളുടെ അമ്മമാര്‍ക്ക് വിദ്യാഭ്യാസ വര്‍ഷം അവസാനിക്കുംവരെ വര്‍ക്ക് ഫ്രം ഹോം തുടരാനും അനുമതി നല്‍കി.

രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനം പേര്‍ ഇതിനകം വാക്‌സിന്‍ എടുത്തു. വാക്‌സിന്‍ എടുക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ സ്വന്തം നിലയില്‍ ആഴ്ചതോറും പിസിആര്‍ ടെസ്റ്റ് എടുത്ത് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് പിസിആര്‍ ടെസ്റ്റ് ചെലവ് തൊഴിലുടമ വഹിക്കണം.
ALSO WATCH

 

Most Popular