Thursday, September 23, 2021
Home Newsfeed ടൂറിസ്റ്റ് വിസക്കാര്‍ക്കും ഇനി ദുബയിലേക്കു പറക്കാം

ടൂറിസ്റ്റ് വിസക്കാര്‍ക്കും ഇനി ദുബയിലേക്കു പറക്കാം

ദുബൈ: ടൂറിസ്റ്റ് വിസക്കാര്‍ക്കും ദുബയിലേക്കു പോകാന്‍ അനുമതി നല്‍കി. എമിറേറ്റ്സ് എയര്‍ലൈന്‍സാണ് ഇക്കാര്യം അറിയിച്ചത്. സന്ദര്‍ശക വിസക്കാര്‍ക്കും ദുബയിലേക്ക് തിരിച്ചുവരാം എന്നാണ് എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ വെബ്സൈറ്റില്‍ പറയുന്നത്.

എന്നാല്‍, എന്ന് മുതലാണ് തിരിച്ചുവരാനാവുക എന്ന് അറിയിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. കാലാവധി കഴിഞ്ഞ റസിഡന്‍സ് വിസക്കാര്‍ക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിസാ കാലാവധി കഴിഞ്ഞവരുടെ കാലാവധി നവംബര്‍ 9വരെ നീട്ടിക്കൊണ്ട് ജിഡിആര്‍എഫ്എയുടെ വെബ്സൈറ്റില്‍ അറിയിപ്പ് വന്നിട്ടുണ്ട്. മറ്റു യാത്രക്കാര്‍ക്കുള്ള നിബന്ധനകള്‍ ഇവര്‍ക്കും ബാധകമാണ്.

 

Most Popular