Tuesday, May 11, 2021
Home News Kerala കോണ്‍സുലേറ്റ് ബാഗേജില്‍ സ്വര്‍ണക്കടത്ത്; യുഎഇ അന്വേഷണം പ്രഖ്യാപിച്ചു

കോണ്‍സുലേറ്റ് ബാഗേജില്‍ സ്വര്‍ണക്കടത്ത്; യുഎഇ അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജില്‍ സ്വര്‍ണം സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ യുഎഇയും അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും ന്യൂഡല്‍ഹിയിലെ യുഎഇ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

രാജ്യത്തു നിലനില്‍ക്കുന്ന നിയമസംവിധാനങ്ങളെ പരസ്യമായി ലംഘിക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്. നയതന്ത്ര വഴിയിലൂടെയാണ് തട്ടിപ്പിനുള്ള നീക്കം നടന്നിരിക്കുന്നത്. യുഎഇയുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കാനാണ് സ്വര്‍ണക്കടത്ത് പ്രതികള്‍ ശ്രമിച്ചിരിക്കുന്നത്.

സംഭവത്തിലെ കുറ്റവാളികളെ പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എംബസി പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട ഏജന്‍സിയുമായി എല്ലാ തരത്തിലുള്ള സഹകരണവും യുഎഇ വാഗ്ദാനം ചെയ്തു.

അതിനിടെ സ്വര്‍ണക്കടത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തി. വിവാദ വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായും ഐടി വകുപ്പുമായും ബന്ധമില്ല, സര്‍ക്കാരിനുവേണ്ടി ചെയ്ത ജോലിയില്‍ തട്ടിപ്പ് നടന്നതായി പരാതിയില്ല. സര്‍ക്കാരിന് ഈ ഇടപാടില്‍ യതൊരു ഉത്തരവാദിത്തവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Most Popular