Saturday, June 19, 2021
Home Newsfeed യുഎഇയില്‍ ഇന്ന് 5 കോവിഡ് മരണം; 2,304 പേര്‍ക്ക് രോഗബാധ

യുഎഇയില്‍ ഇന്ന് 5 കോവിഡ് മരണം; 2,304 പേര്‍ക്ക് രോഗബാധ

അബൂദബി: യുഎഇയില്‍ 24 മണിക്കൂറിനിടെ അഞ്ചു പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. 2,304 പേരാണ് പുതുതായി രോഗബാധിതരായത്. 2,248 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ രോഗികള്‍ 453,069. രോഗമുക്തി നേടിയവര്‍ 436,463. ആകെ മരണസംഖ്യ 1,477. ചികിത്സയിലുള്ളവര്‍ 22,184.

കോവിഡ് ടെസ്റ്റുകള്‍ കൂടുതല്‍ വ്യാപകമാക്കാന്‍ പദ്ധതിയുള്ളതായി മന്ത്രാലയം അറിയിച്ചു. ഇതിനകം 27 ദശലക്ഷം പരിശോധനകളാണ് രാജ്യത്ത് നടത്തിയത്.
ALSO WATCH

Most Popular