അബൂദബി: യു.എ.ഇയില്‍ ഇന്ന് 239 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 62,300 ആയി.
പുതുതായി മരണമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ആകെ 356 പേരാണ് ഇതിനകം മരിച്ചത്. പുതുതായി 230 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 56,245 ആയി. 63,792 പേരെയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
UAE announces 239 new cases, 230 recoveries, no deaths.