Wednesday, August 4, 2021
Home Gulf UAE യുഎഇയില്‍ ഇന്ന് 554 പേര്‍ കൂടി കോവിഡ് മുക്തരായി

യുഎഇയില്‍ ഇന്ന് 554 പേര്‍ കൂടി കോവിഡ് മുക്തരായി

അബൂദബി: യുഎഇയില്‍ 24 മണിക്കൂറിനിടെ 351 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 554 പേര്‍ രോഗ മുക്തരായതായും ആരോഗ്യരോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് ഒരാളാണ് കോവിഡ് ബാധിച്ച് മരിച്ചത്.

പുതുതായി 51,000 ത്തിലേറെ പേര്‍ക്ക് പരിശോധന നടത്തിയപ്പോഴാണ് 351 പേര്‍ക്ക് രോഗം കണ്ടെത്തിയത്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം ഇതോടെ 58,913 ആയി. ആകെ മരണം: 344. രോഗമുക്തിനേടിയവര്‍: 52,182.


 

Most Popular