Monday, April 12, 2021
Home Gulf UAE കുതിച്ചുകയറി യുഎഇയിലെ കോവിഡ് കേസുകള്‍; ഇന്ന് 781 പേര്‍ക്ക് രോഗബാധ; 13 മരണം

കുതിച്ചുകയറി യുഎഇയിലെ കോവിഡ് കേസുകള്‍; ഇന്ന് 781 പേര്‍ക്ക് രോഗബാധ; 13 മരണം

ദോഹ: യുഎഇയില്‍ ഇന്ന് 781 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പോസിറ്റീവ് കേസുകളാണ് ഇന്നത്തേത്. 13 പേര്‍ കൂടി ഇന്ന് വൈറസ് ബാധിച്ചുമരിച്ചു.

അതേസമയം, ഞായറാഴ്ച്ച 509 പേര്‍ക്കു കൂടി രോഗം ഭേദമായി. ഇത്രയധികം പേര്‍ക്ക് ഒരു ദിവസം രോഗം ഭേദമാവുന്നതു ഇതാദ്യമാണ്. 4,804 പേര്‍ക്ക് ഇതിനകം രാജ്യത്ത് രോഗം ഭേദമായി. 29,000 പേര്‍ക്കു കൂടി രാജ്യത്ത് കൊറോണ പരിശോധന നടത്തി.

18,198 പേര്‍ക്കാണ് യുഎഇയില്‍ ഇതിനകം രോഗം സ്ഥിരീകരിച്ചത്. 198 പേര്‍ മരിച്ചു. സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യര്‍ഥിച്ചു.

The UAE has announced 781 new coronavirus cases on Sunday, the highest number of cases detected in a day for UAE.

Most Popular