അബൂദാബി: യുഎഇയില്‍ 85 പേര്‍ക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 333 ആയി. ബുധനാഴ്ച ഏഴുപേര്‍ രോഗ മുക്തരായതായി യുഎഇ ആരോഗ്യമേഖലാ വക്താവ് ഡോ. ഫരീദ അല്‍ ഹൊസാനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ യുഎഇയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 52 ആയി. രാജ്യത്ത് വൈറസ് പടരാതിരിക്കാന്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികളെക്കുറിച്ച് അല്‍ ഹൊസാനി വിശദീകരിച്ചു. രോഗബാധിതരായ ഭൂരിഭാഗം ആളുകളും 20നും 44 നും ഇടയില്‍ പ്രായമുള്ളവരാണ്. ആളുകള്‍ വീട്ടിലിരിക്കണമെന്നും അത്യാവശ്യങ്ങള്‍ക്കൊഴികെ പുറത്തു പോകരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. രോഗബാധിതരുടെ എണ്ണം കുറയാനും കുറച്ച് സമയം വേണ്ടി വന്നേക്കാം. സര്‍ക്കാര്‍ അംഗീകാരമുള്ള പരിശോധനാ ഫലങ്ങളെ മാത്രമേ അവലംബിക്കാവൂവെന്നും വാണിജ്യ മേഖലയിലെ ഫലങ്ങള്‍ അവലംബിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കോവിഡ് 19: യുഎഇയില്‍ 85 പേര്‍ക്ക് കൂടി രോഗബാധ
RELATED ARTICLES
യുഎഇയില്‍ കൊറോണ ബാധിച്ച് നാലുപേര്‍ കൂടി മരിച്ചു
അബൂദബി: യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ച് നാലുപേര്‍ കൂടി മരിച്ചു. 479 പുതിയ കേസുകള്‍ കൂടി ഞായറാഴ്ച സ്ഥിരീകരിച്ചു. 98 പേര്‍ക്ക് രോഗം ഭേദപ്പെട്ടതായും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു.
ഇതോടെ രാജ്യത്തെ മൊത്തം...
പൗരന്മാരെ തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരേ നടപടിക്കൊരുങ്ങി യുഎഇ
ദുബയ്: നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പൗരന്മാരെ തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരെ യുഎഇ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങുന്നു. അതത് രാജ്യങ്ങളുമായുള്ള തൊഴില്‍ കരാറുകള്‍ പുനപ്പരിശോധിക്കും. രാജ്യങ്ങളുടെ തൊഴിലാളി റിക്രൂട്ട്മെന്റ് ക്വാട്ട വെട്ടിക്കുറക്കാനും യുഎഇ തീരുമാനിച്ചു. ഏതൊക്കെ...
ദുബയിലെ ലേബര്‍ ക്യാംപുകളില്‍ കൊറോണ പോസിറ്റീവായവരും അല്ലാത്തവരും ഒരുമിച്ച്; സഹായം തേടി മലയാളികള്‍ ഉള്‍പ്പെടെ
ദുബയ്: ദുബയില്‍ മലയാളികള്‍ ഉള്‍പ്പെടെ താമസിക്കുന്ന ലേബര്‍ ക്യാംപുകളില്‍ കൊറോണ പോസിറ്റീവായ രോഗികളും രോഗബാധയില്ലാത്തവരും ഒരുമിച്ച് കഴിയുന്നു. ക്വാറന്റൈന് സൗകര്യമില്ലാത്തതും കമ്പനി അധികൃതര്‍ കൈയൊഴിഞ്ഞതുമാണ് ഈ ദുരവസ്ഥയ്്ക്കു കാരണം.
കോവിഡ് ബാധയുണ്ടെന്നു പരിശോധനാഫലം കിട്ടിയ...