അബൂദബി: രാജ്യത്തെ എല്ലാ പൗരന്മാര്ക്കും വാക്സിന് നല്‍കുമെന്ന് യു.എ.ഇ. യു.എ.ഇയുടെ ദേശീയ ദുരന്തനിവാരണ സമിതിയാണ് രാജ്യത്തെ മുഴുവന്‍ പൗരന്മാര്ക്കും കോവിഡ് വാക്സിന് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെ എല്ലാവര്ക്കും വാക്സിനേഷന് പ്രഖ്യാപിക്കുന്ന ആദ്യ രാജ്യങ്ങളില്‍ ഒന്നായി മാറുകയാണ് യു.എ.ഇ.
വാക്സിന് എടുത്ത് കോവിഡിന്റെ വ്യാപനത്തെ തടയുകയെന്ന ലക്ഷ്യത്തോടെയാണ് യു.എ.ഇയുടെ പുതിയ തീരുമാനം. വാക്സിന് സ്വീകരിക്കുന്ന ഓരോരുത്തരും കോവിഡ് പ്രതിരോധത്തില്‍ പങ്കാളിയാവുകയാണെന്ന് ദേശീയ ദുരന്തനിവാരണ സമിതി ചൂണ്ടിക്കാട്ടി. നേരത്തേ ജനസംഖ്യയുടെ അമ്പത് ശതമാനം പേര്‍ക്ക് വാക്സിന് നല്കുന്ന ദേശീയ വാക്സിന് യഞ്ജമാണ് യു.എ.ഇ പ്രഖ്യാപിച്ചിരുന്നത്.