Thursday, September 23, 2021
Home Newsfeed വിദേശത്ത് നിന്ന് ഇഷ്യു ചെയ്ത വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് യുഎഇയില്‍ അംഗീകാരം

വിദേശത്ത് നിന്ന് ഇഷ്യു ചെയ്ത വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് യുഎഇയില്‍ അംഗീകാരം

അബൂദബി: വിദേശത്ത് നിന്ന് ഇഷ്യു ചെയ്ത വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നല്‍കാന്‍ യുഎഇ തീരുമാനം. ഇതോടെ വിദേശത്ത് നിന്ന് യുഎഇ അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ച് വരുന്നവര്‍ക്ക് ആഗസ്ത് 15 മുതല്‍ സുഗമമായി രാജ്യത്തേക്ക് മടങ്ങാനാവും.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റീസന്‍ഷിപ്പ് വക്താവ് ബ്രിഗേഡിയര്‍ ഖമീസ് അല്‍ കഅബിയാണ് ചൊവ്വാഴ്ച്ച വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. യുഎഇ അംഗീകരിച്ച വാക്‌സിനുകള്‍ മാത്രമാണ് സ്വീകാര്യമാവുക. ഈ സര്‍ട്ടിഫിക്കറ്റ് അല്‍ ഹുസ്ന്‍ ആപ്പില്‍ ദൃശ്യമാവും. ഐസിഎ യുഎഇ സ്മാര്‍ട്ട് ആപ്പ് വഴിയോ ഐസിഎ വെബ്‌സൈറ്റ്(smartservices.ica.gov.ae) വഴിയോ ആണ് രേഖകള്‍ സമര്‍പ്പിക്കേണ്ടത്.

യാത്രക്കാര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കല്‍ നിര്‍ബന്ധമില്ല. എന്നാല്‍, സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ വാക്‌സിനെടുത്തവര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്ക് യുഎഇയില്‍ ലഭിക്കും.

അല്‍ ഹുസ്ന്‍ ആപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ യാത്രാ വിവരങ്ങള്‍, റെഡ് ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്നതും പോകുന്നതും സംബന്ധിച്ച വിവരങ്ങള്‍, വാക്‌സിന്‍ വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പുതിയ അപേഡ്റ്റില്‍ ലഭ്യമാവും. ഔദ്യോഗിക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആരോ്യ മന്ത്രാലയം സീല്‍ ചെയ്ത കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ പേജുകളും പുതുതായി ചേര്‍ത്തിട്ടുണ്ട്.
ALSO WATCH

Most Popular