Tuesday, April 13, 2021
Home Gulf UAE തിരഞ്ഞെടുക്കപ്പെട്ട വിദേശികള്‍ക്ക് പൗരത്വം നല്‍കുമെന്ന് യുഎഇ

തിരഞ്ഞെടുക്കപ്പെട്ട വിദേശികള്‍ക്ക് പൗരത്വം നല്‍കുമെന്ന് യുഎഇ

ദുബൈ: തിരഞ്ഞെടുക്കപ്പെട്ട വിദേശികള്‍ക്ക് പൗരത്വം നല്‍കുമെന്ന് യുഎഇ പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് വിദേശികള്‍ക്കായുള്ള പൗരത്വ നിയമം പ്രഖ്യാപിച്ചത്.

വിദേശികളായ നിക്ഷേപകര്‍, ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, കലാകാരന്മാര്‍, എഴുത്തുകാര്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് പൗരത്വം അനുവദിക്കും. ഇതുസംബന്ധിച്ച നിയമ ഭേദഗതികള്‍ യുഎഇ അംഗീകരിച്ചു. മന്ത്രി സഭയും അമീരി കോര്‍ട്ടുമാണ് പൗരത്വം കിട്ടാന്‍ യോഗ്യരായവരുടെ അന്തിമ പട്ടികയ്ക്ക് അംഗീകാരം നല്‍കുക. വിദേശ രാജ്യത്തിന്റെ പൗരത്വം റദ്ദാക്കാതെ തന്നെ പൗരത്വം നല്‍കാനാണ് ആലോചനയെന്ന് അറിയുന്നു.

അര്‍ഹാരായവര്‍ക്ക് യു.എ.ഇ നിലവില്‍ 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ നല്‍കുന്നുണ്ട്. മികച്ച വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. മലയാളികള്‍ക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് പുതിയ നിയമ ഭേദഗതി പ്രകാരം യുഎഇ പൗരത്വം കിട്ടുമെന്നാണു പ്രതീക്ഷ.

Most Popular