Saturday, September 18, 2021
Home Gulf UAE യുഎഇയില്‍ കോവിഡ് നിയന്ത്രണം; ബാറുകള്‍ അടയ്ക്കുന്നു

യുഎഇയില്‍ കോവിഡ് നിയന്ത്രണം; ബാറുകള്‍ അടയ്ക്കുന്നു

അബുദബി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതോടെ നിയന്ത്രണങ്ങള്‍ ശക്തമാക്കി. അതോടൊപ്പം നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ കര്‍ശന നടപടി നേരിടേണ്ടി വരും.

യുഎഇയിലെ ബാറുകളും പബ്ബുകളും ഈ മാസം മുഴുവന്‍ അടച്ചിടുന്നതാണ്. അതേസമയം റെസ്റ്റോറന്റുകളും കഫേകളും പുലര്‍ച്ചെ ഒരു മണിക്ക് മുമ്പായി അടയ്ക്കാന്‍ ഉത്തരവിട്ടു.

സിനിമ തിയേറ്റര്‍, ഹോട്ടലുകള്‍, മാളുകള്‍, മറ്റ് സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ജനങ്ങളുടെ പരിധി ഏര്‍പ്പെടുത്തി. ഈ പരിസരങ്ങളില്‍ വിനോദ പ്രവര്‍ത്തനങ്ങളൊന്നും അനുവദിക്കില്ല. എന്നാല്‍ ഹോട്ടലുകള്‍, ഷോപ്പിങ് മാളുകള്‍, സ്വിമ്മിങ്പൂളുകള്‍, പ്രൈവറ്റ് ബീച്ചുകള്‍ എന്നിവയില്‍ ശേഷിയുടെ 70 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളു. ഇത് കണക്കിലെടുത്ത് മാത്രമേ ഹോട്ടലുകള്‍ പുതിയ ബുക്കിങുകള്‍ സ്വീകരിക്കാന്‍ പാടുള്ളുവെന്ന് ഉത്തരവില്‍ പറയുന്നു.

ഇന്‍ഡോര്‍ വേദികളിലെല്ലാം ശേഷിയുടെ പകുതി കാണികളെ മാത്രമേ പ്രവേശിപ്പിക്കാവൂ. സിനിമ തിയേറ്റര്‍, കായിക വേദികള്‍ ഉള്‍പ്പെടെയുള്ള ഇന്‍ഡോര്‍ വേദികളിലും കാണികളുടെ പരമാവധി ശേഷിയുടെ 50% ആയി കുറച്ചു.

Most Popular