Saturday, May 15, 2021
Home Gulf UAE യുഎഇയില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു; 1,210 പേര്‍ക്ക് പോസിറ്റീവ്

യുഎഇയില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു; 1,210 പേര്‍ക്ക് പോസിറ്റീവ്

ദുബൈ: യുഎഇയില്‍ കോവിഡ് ചികില്‍സയിലായിരുന്ന രണ്ടു പേര്‍ കൂടി 24 മണിക്കൂറിനിടെ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി 1,210 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 691 പേര്‍ക്ക് കോവിഡ് സുഖപ്പെട്ടതായും യുഎഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

യുഎഇയില്‍ ഇതുവരെയായി 1,50,345 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 1,43,252 പേര്‍ക്ക് സുഖപ്പെട്ടു. ഇന്ന് 1,26,916 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയതായും അധികൃതര്‍ അറിയിച്ചു.
UAE conducts 126,916 COVID19 tests in last 24 hours, announces 1,210 new cases

Most Popular