Monday, July 26, 2021
Home Gulf UAE യുഎഇയില്‍ ഇന്ന് 614 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 614 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

അബൂദബി: യുഎഇയില്‍ ഇന്ന് 614 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 72,154 ആയി. ഇന്ന് 639 പേര്‍ കൂടി പുതുതായി രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 62,668 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 9,099 പേരാണ്. രാജ്യത്ത് ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 387 പേരാണ് യുഎഇയില്‍ ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത്.

Most Popular