Saturday, July 31, 2021
Home Gulf UAE യുഎഇയില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 735 പേര്‍ക്ക്; മൂന്ന് മരണം...

യുഎഇയില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 735 പേര്‍ക്ക്; മൂന്ന് മരണം കൂടി

അബൂദബി: യുഎഇയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടി വരുന്നു. 24 മണിക്കൂറിനിടെ 735 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 71,540 ആയി. ഇന്ന് 538 പേര്‍ കൂടി പുതുതായി രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 62,029 ആയി. കോവിഡ് കേസുകളില്‍ കാര്യമായി കുറവ് വന്ന യുഎഇ നിയന്ത്രണങ്ങള്‍ മുഴുവന്‍ നീക്കിയതോടെയാണ് വീണ്ടും കേസുകള്‍ കൂടിത്തുടങ്ങിയത്.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 9,124 പേരാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നു പേര്‍കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 387 ആയി.

Most Popular