അബൂദബി: യുഎയില്‍ കോവിഡ് സുഖപ്പെടുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന. തുടര്‍ച്ചയായി മൂന്നാം ദിവസവും പോസിറ്റീവ് കേസുകളേക്കാള്‍ കൂടുതലാണ് രോഗം സുഖപ്പെടുന്നവരുടെ എണ്ണം. ഞായറാഴ്ച്ച 745പേര്‍ക്കാണ് രോഗം ഭേദമായത്. ഇതോടെ രാജ്യത്ത് രോഗം സുഖപ്പെട്ടവരുടെ എണ്ണം 21,806 ആയി. 540 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 38,808 ആയി. കോവിഡ് ബാധിച്ച് ഒരു മരണം കൂടി റിപോര്‍ട്ട് ചെയ്തു. മരണസംഖ്യ 276 ആയി.
UAE: COVID-19 recoveries outnumber infections for third day in a row