Monday, July 26, 2021
Home Gulf UAE യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തിന് മുകളിലെത്തി

യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തിന് മുകളിലെത്തി

അബൂദബി: യുഎഇയില്‍ ഇന്ന് 1,002 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 88,532 ആയി. ഇന്ന് 942 പേര്‍ കൂടി രോഗമുക്തരായി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 77,937 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 10,188 പേരാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു. 407 പേരാണ് യുഎഇയില്‍ ഇതിനകം കോവിഡ് ബാധിച്ചു മരിച്ചത്.

Most Popular