Monday, July 26, 2021
Home Gulf UAE യുഎഇയില്‍ കോവിഡ് ബാധിതര്‍ വര്‍ധിക്കുന്നു; ഇന്ന് 461 പേര്‍ക്ക് രോഗം; രണ്ടു പേര്‍ കൂടി മരിച്ചു

യുഎഇയില്‍ കോവിഡ് ബാധിതര്‍ വര്‍ധിക്കുന്നു; ഇന്ന് 461 പേര്‍ക്ക് രോഗം; രണ്ടു പേര്‍ കൂടി മരിച്ചു

അബൂദബി: യുഎഇയില്‍ അടുത്ത ദിവസങ്ങളിലായി കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന. ഇന്ന് 461 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 65,802 ആയി.

അതേ സമയം. ഇന്ന് 131 പേര്‍ മാത്രമാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 58,153 ആയി. ഇന്ന് വൈറസ് ബാധിച്ച് രണ്ട് പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 369 ആയി. 72,283 പരിശോധനകളാണ് പുതുതായി നടത്തിയത്.

Most Popular