Thursday, June 17, 2021
Home Newsfeed യുഎഇയില്‍ 24 മണിക്കൂറിനിടെ 10 കോവിഡ് മരണം; അബൂദബിയില്‍ പിസിആര്‍ പരിശോധനാ നിരക്ക് കുറച്ചു

യുഎഇയില്‍ 24 മണിക്കൂറിനിടെ 10 കോവിഡ് മരണം; അബൂദബിയില്‍ പിസിആര്‍ പരിശോധനാ നിരക്ക് കുറച്ചു

അബൂദബി: യുഎഇയില്‍ 24 മണിക്കൂറിനിടെ 10 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. 2,043 പേരാണ് പുതുതായി രോഗബാധിതരായത്. 2,200 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ രോഗികള്‍ 4,48,637. രോഗമുക്തി നേടിയവര്‍4,31,773. ആകെ മരണസംഖ്യ1,466. ചികിത്സയിലുള്ളവര്‍ 15,398.

അതേ സമയം, യുഎഇ തലസ്ഥാനമായ അബൂദബിയില്‍ ഇന്നലെ മുതല്‍ കോവിഡ് പിസിആര്‍ പരിശോധനാ നിരക്ക് കുറച്ചു. 65 ദിര്‍ഹമാണ് ഇനി പരിശോധനയ്ക്ക് നല്‍കേണ്ടത്.
ചില പ്രത്യേക മേഖലകളില്‍ 2 ആഴ്ച കൂടുമ്പോള്‍ പിസിആര്‍ പരിശോധന കഴിഞ്ഞ ദിവസം നിര്‍ബന്ധമാക്കിയിരുന്നു.

യുഎഇയില്‍ 2,35,564 പേര്‍ക്കു കൂടി കോവിഡ് പരിശോധന നടത്തിയതോടെ ആകെ പരിശോധന 36.2 ദശലക്ഷമായതായി അധികൃതര്‍ പറഞ്ഞു. അതേസമയം, കോവിഡ് പ്രതിരോധ കുത്തിവയ്പ് മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്.
ALSO WATCH

Most Popular