Sunday, June 20, 2021
Home Gulf UAE യുഎഇയില്‍ കോവിഡ് ബാധിച്ച് അഞ്ചു പേര്‍ കൂടി മരിച്ചു

യുഎഇയില്‍ കോവിഡ് ബാധിച്ച് അഞ്ചു പേര്‍ കൂടി മരിച്ചു

അബൂദബി: യുഎഇയില്‍ കോവിഡ് ബാധിച്ച് അഞ്ച് പേര്‍ കൂടി മരിച്ചു. ആകെ മരണസംഖ്യ 679. ഇന്ന് 1590 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ 213,231. പുതുതായി 1,609 പേര്‍ രോഗമുക്തി നേടി. ആകെ 189,709. ചികിത്സയില്‍ ഉള്ളത് 22,843 പേര്‍. ഇന്ന് യുഎഇയില്‍ 125,232 കോവിഡ് പരിശോധനകള്‍ നടത്തി.

പുതുതായി 125,232 കോവിഡ് പരിശോധനകള്‍ നടത്തിയതോടെ യുഎഇയില്‍ ആകെ പരിശോധന 21.3 ദശലക്ഷം കഴിഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ വിവിധ എമിറേറ്റുകളില്‍ പരിശോധന കര്‍ശനമായി തുടരുന്നുണ്ട്. ദുബയില്‍ സാമ്പത്തിക വിഭാഗം അടക്കമുള്ള വിവിധ വകുപ്പുകളാണ് പരിശോധന നടത്തിവരുന്നത്.

Most Popular