Sunday, July 25, 2021
Home Newsfeed യുഎഇയില്‍ 1508 പേര്‍ക്ക് രോഗബാധ; രണ്ട് കോവിഡ് മരണം കൂടി

യുഎഇയില്‍ 1508 പേര്‍ക്ക് രോഗബാധ; രണ്ട് കോവിഡ് മരണം കൂടി

അബൂദബി: യുഎഇയില്‍ 1508 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും 1477 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യരോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു പേര്‍കൂടി മരിച്ചതോടെ ആകെ മരണം 1900 ആയി. ആകെ രോഗികള്‍: 6,62,486. രോഗമുക്തി നേടിയവര്‍: 6,40,248. ചികിത്സയിലുള്ളവര്‍: 20,338.

യുഎഇയില്‍ 2,27,582 പേര്‍ക്ക് കൂടി കോവിഡ് പരിശോധന നടത്തിയതോടെ ആകെ പരിശോധന 62.7 ദശലക്ഷം ആയതായി അധികൃതര്‍ പറഞ്ഞു.

 

Most Popular