Sunday, September 19, 2021
Home Newsfeed യുഎഇയില്‍ 1539 പേര്‍ക്ക് കൂടി കോവിഡ്; രണ്ട് മരണം

യുഎഇയില്‍ 1539 പേര്‍ക്ക് കൂടി കോവിഡ്; രണ്ട് മരണം

അബൂദബി: യുഎഇയില്‍ 1539 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും 1497 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യരോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു പേര്‍ മരിച്ചതോടെ ആകെ മരണം 1929 ആയി.

ആകെ രോഗികള്‍: 6,74,724. രോഗമുക്തി നേടിയവര്‍: 6,52,180. ചികിത്സയിലുള്ളവര്‍: 20,615. യുഎഇയില്‍ 2,96,686 പേര്‍ക്ക് കൂടി കോവിഡ് പരിശോധന നടത്തിയതായി അധികൃതര്‍ പറഞ്ഞു. എല്ലാവരും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

 

Most Popular