Saturday, July 24, 2021
Home Newsfeed യുഎഇയില്‍ 2,127 പേര്‍ക്ക് കൂടി കോവിഡ്; ആകെ രോഗബാധിതര്‍ ആറ് ലക്ഷം കവിഞ്ഞു

യുഎഇയില്‍ 2,127 പേര്‍ക്ക് കൂടി കോവിഡ്; ആകെ രോഗബാധിതര്‍ ആറ് ലക്ഷം കവിഞ്ഞു

അബൂദബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,127 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. ആകെ കോവിഡ് ബാധിതരുടെ എണ്ണം ആറു ലക്ഷം കവിഞ്ഞു. 2,094 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

4 മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗികള്‍ 6,01,950. രോഗമുക്തി നേടിയവര്‍ 5,81,139. ആകെ മരണം 1,734. ചികിത്സയിലുള്ളവര്‍ 19,077. പുതുതായി 2,29,143 പേര്‍ക്ക് കൂടി പരിശോധന നടത്തിയതോടെ യുഎഇയില്‍ കോവിഡ് പരിശോധന ആകെ 53.5 ദശലക്ഷത്തിലേറെ ആയതായി അധികൃതര്‍ പറഞ്ഞു.

 

Most Popular