Tuesday, August 3, 2021
Home Gulf UAE 'കോവിഡിന് ശേഷം ലോകത്ത് അതിവേഗം തിരിച്ചുവരുന്ന സമ്പദ് വ്യവസ്ഥയായി യുഎഇ മാറും'

‘കോവിഡിന് ശേഷം ലോകത്ത് അതിവേഗം തിരിച്ചുവരുന്ന സമ്പദ് വ്യവസ്ഥയായി യുഎഇ മാറും’

ദുബൈ: കോവിഡ് മഹാമാരിക്കു ശേഷം ലോകത്തില്‍ അതിവേഗം തിരിച്ചുവരുന്ന സമ്പദ്വ്യവസ്ഥയായി യുഎഇ മാറുമെന്ന് യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയും ആയ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഏറ്റവും സുസ്ഥിരവും വൈവിധ്യപൂര്‍ണവുമായ സമ്പദ്വ്യവസ്ഥ കൈവരിക്കാനാണ് യുഎഇയുടെ ശ്രമമെന്നും രാജ്യം ഇതിനകം കൈവരിച്ച ശക്തമായ സമ്പദ്വ്യവസ്ഥയില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തീരുമാനങ്ങളില്‍ ആത്മവിശ്വാസമുണ്ട്. ഭാവിയെക്കുറിച്ച് അതിലേറെ ശക്തമായ വിശ്വാസം ഉണ്ടെന്നും ശെയ്ഖ് മുഹമ്മദ് പറഞ്ഞു. മന്ത്രാലയത്തിന്റെ പോസ്റ്റ് കോവിഡ് പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനായി സാമ്പത്തിക മന്ത്രാലയത്തിന്റെ ടാസ്‌ക് ഫോഴ്സുമായുള്ള യോഗത്തില്‍ അധ്യക്ഷത വഹിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

അടുത്ത ദശകത്തിലെ മന്ത്രാലയത്തിന്റെ കാഴ്ചപ്പാടിനെ പ്രതിനിധീകരിക്കുന്ന ‘അമ്പത് സാമ്പത്തിക പദ്ധതി’ എന്ന തലക്കെട്ടോടെ യുഎഇയുടെ ഭാവി സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമത്തെക്കുറിച്ചും 2030 ഓടെ നടപ്പിലാകുന്ന ദേശീയ സമ്പദ് വ്യവസ്ഥയുടെ പ്രധാന ഫലങ്ങളെക്കുറി ച്ചും ഷെയ്ഖ് മുഹമ്മദ് യോഗത്തില്‍ വിശദീകരിച്ചു.

Most Popular