Tuesday, June 22, 2021
Home Newsfeed യുഎഇ വിവിധ എമിറേറ്റുകളില്‍ പെരുന്നാള്‍ നമസ്‌കാര സമയം പ്രഖ്യാപിച്ചു

യുഎഇ വിവിധ എമിറേറ്റുകളില്‍ പെരുന്നാള്‍ നമസ്‌കാര സമയം പ്രഖ്യാപിച്ചു

അബൂദബി: യുഎഇയിലെ വിവിധ എമിറേറ്റുകളിലെ പെരുന്നാള്‍ നമസ്‌കാര സമയം പ്രഖ്യാപിച്ചു. അബൂദബി നഗരം: രാവിലെ 5.57, അല്‍ഐന്‍: 5.50, മദീനത് സായിദ്: 6.01, ദുബൈ: 5.52, ഷാര്‍ജ നഗരത്തിലും ഹംരിയയിലും: 5.51, ദൈദ്, ബതായ: 5.50, മദാം, മെലീഹ: 5.51, കിഴക്കന്‍ എമിറേറ്റുകള്‍: 5:48 എന്നിങ്ങനെയാണ് നമസ്‌കാര സമയം.

ഖുത്ബ അടക്കം പ്രാര്‍ഥന ആകെ 15 മിനിറ്റ് മാത്രമേ നീണ്ടുനില്‍ക്കുകയുള്ളൂ. ഇതിന് 15 മിനിറ്റ് മുന്‍പ് പള്ളികള്‍ തുറക്കുകയും പ്രാര്‍ഥന കഴിഞ്ഞയുടന്‍ അടയ്ക്കുകയും ചെയ്യും. കര്‍ശന കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളനുസരിച്ചായിരിക്കും വിശ്വാസികളെ പള്ളികളില്‍ പ്രവേശിപ്പിക്കുക.

 

Most Popular