Saturday, July 24, 2021
Home Ediotrs Pick യാത്ര പ്രതിസന്ധി മുതലെടുത്ത് യുഎഇ എംബസിയുടെ പേരില്‍ വന്‍തട്ടിപ്പ്; ഇടപെട്ട് വിദേശകാര്യ മന്ത്രാലയം

യാത്ര പ്രതിസന്ധി മുതലെടുത്ത് യുഎഇ എംബസിയുടെ പേരില്‍ വന്‍തട്ടിപ്പ്; ഇടപെട്ട് വിദേശകാര്യ മന്ത്രാലയം

ദുബൈ: യുഎഇ എംബസിയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റുണ്ടാക്കി വന്‍ തട്ടിപ്പ്. പലര്‍ക്കും പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടു. തട്ടിപ്പ് വിവരം യുഎഇ അധികൃതരെ ഔദ്യോഗികമായി അറിയിക്കുമെന്ന് മന്ത്രി വി മുരളീധരന്‍ അറിയിച്ചു. അടിയന്തര നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

യുഎഇ എംബസി ഇന്ത്യ എന്ന പേരില്‍ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കിയാണ് പണം തട്ടുന്നത്. കോവിഡ് കാലത്തെ പ്രവാസികളുടെ യാത്ര പ്രതിസന്ധികളെ മുതലെടുത്തുകൊണ്ടാണ് തട്ടിപ്പ്.

യുഎഇ എംബസി ഡോട്ട്.ഇന്‍ എന്ന വെബ്സൈറ്റിലൂടെയാണ് തട്ടിപ്പ്. ഒറ്റ നോട്ടത്തില്‍ ഔദ്യോഗിക വെബ്സൈറ്റ് ആണെന്ന് തോന്നു രൂപത്തിലാണ് ഇതിന്റെ ഡിസൈന്‍. വെബ്സൈറ്റിലേക്ക് യാത്ര പ്രതിസന്ധിയില്‍ അകപ്പെട്ട ഒരു പ്രവാസി എത്തിയാല്‍ ആദ്യം യാത്ര വിവരങ്ങള്‍ വിശദാംശങ്ങള്‍ മെയില്‍ ചെയ്യാന്‍ ആവശ്യപ്പെടും. അഡ്മിന്‍ യുഎഇ എംബസി ഡോട്ട് ഇന്‍ എന്ന മെയിലിലേക്ക് ആണ് രേഖകള്‍ അയക്കാന്‍ ആവശ്യപ്പെടുന്നത്. പാസ്പോര്‍ട്ട് രേഖകള്‍ ഉള്‍പ്പെടെ കിട്ടി കഴിഞ്ഞാല്‍ പിന്നീട് എംബസി ഫീസ് എന്ന പേരില്‍ 16,100 രൂപ അക്കൗണ്ടില്‍ ഇടാന്‍ ആവശ്യപ്പെട്ട് മെയില്‍ വരും. ഡല്‍ഹിയിലെ ഒരു വീരു കുമാറിന്റെ എസ്ബിഐ അക്കൗണ്ടാണ് ഇതിനായി നല്‍കിയിട്ടുള്ളത്.

പണം നഷ്ടമാവുന്നതിനോടൊപ്പം പ്രവാസികളുടെ പാസ്പോര്‍ട്ടും യുഎഇ ഐഡിയുമെല്ലാം ഈ ഹൈടെക് കൊള്ള സംഘം തട്ടി എടുക്കുന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവാസികള്‍ തട്ടിപ്പിന് ഇരയായതായി 24 ന്യൂസ് റിപോര്‍ട്ട് ചെയ്തു.
ALSO WATCH

Most Popular