Thursday, August 5, 2021
Home Sub Title അപൂര്‍വ്വ നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കാന്‍ 40 ലക്ഷം ദിര്‍ഹമിന്റെ റോള്‍സ് റോയ്‌സ് വാങ്ങി യുഎഇ പ്രവാസി

അപൂര്‍വ്വ നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കാന്‍ 40 ലക്ഷം ദിര്‍ഹമിന്റെ റോള്‍സ് റോയ്‌സ് വാങ്ങി യുഎഇ പ്രവാസി

ദുബൈ: തങ്ങളുടെ ആഡംബര കാറിനു വേണ്ടി ഇഷ്ടപ്പെട്ട നമ്പര്‍ സ്വന്തമാക്കാന്‍ കോടികള്‍ ചെലവാക്കുന്നത് അപൂര്‍വ്വമല്ല. എന്നാല്‍, തനിക്ക് ഇഷ്ടപ്പെട്ട എക്‌സ്-1 എന്ന പ്ലേറ്റ് സ്വന്തമാക്കാന്‍ വന്‍ വിലകൊടുത്ത് ഒരു കാര്‍ വാങ്ങിയിരിക്കുകയാണ് റാസല്‍ ഖൈമയിലുള്ള ചൈനക്കാരനായ പ്രവാസി. ആ നമ്പറിന്റെ ആകര്‍ഷണം അത്രയും കൂടുതലായിരുന്നുവെന്ന് സിയാന്‍ ജുന്‍ സു പറഞ്ഞു.

വിപണിയില്‍ 40 ലക്ഷം ദിര്‍ഹം വിലവരുന്ന റോള്‍സ് റോയ്‌സ് കാറാണ് സു വാങ്ങിയത്. എന്നാല്‍, അപൂര്‍വ്വ നമ്പര്‍ പ്ലേറ്റ് സഹിതമുള്ള കാറിന് എത്ര തുക നല്‍കിയെന്ന് ദുബയില്‍ വ്യവസായിയായ സു വ്യക്തമാക്കിയില്ല.

 

View this post on Instagram

 

A post shared by Khaleej Times (@khaleejtimes)


തന്റെ പേരിന്റെ ആദ്യത്തെ അക്ഷരം എന്ന നിലയിലാണ് എക്‌സ് എന്ന് തുടങ്ങുന്ന പ്ലേറ്റ് തിരഞ്ഞെടുക്കാന്‍ കാരണമെന്ന് സു പറഞ്ഞു. കുടുംബത്തിന് വേണ്ടി എക്‌സ് കോഡില്‍ തുടങ്ങുന്ന രണ്ട് നമ്പര്‍ പ്ലേറ്റുകള്‍ കൂടി റാസല്‍ ഖൈമയില്‍ നിന്ന് സ്വന്തമാക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Most Popular